മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ പരപ്പനങ്ങാടിയിൽ അറസ്റ്റിൽ


പരപ്പനങ്ങാടി : മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ അറസ്റ്റിൽ.
പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയ (60) നെയാണ് പരപ്പനങ്ങാടി എസ്.ഐ. ആർ യു. അരുണും സംഘവും പിടികൂടിയത്.
മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്.
ഒരു വർഷം മുൻപും സമാനരീതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരം ഇയാൾ ജയിലിലായിരുന്നു.
സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ലൈംഗികമായി ശല്യം ചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
എസ്.ഐക്ക് പുറമെ എസ്.ഐ ജയദേവൻ, സി.പി.ഒ സുധ, എസ്.എസ്.സി.പി.ഒ. അനൂപ്, സി.പി.ഒ മാരായ മഹേഷ്, അർജുൻ, സച്ചിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.