ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.


മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. ചേലേമ്പ്രയിൽ ചികിത്സയിലായിരുന്ന ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിൻവശം സെൻട്രിങ്ങ് കരാറുകാരൻ പുളിക്കൽ അബ്ദുൽ സലീം – ഖൈറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ (15) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം പടരുകയാണ്. കുറച്ചു ദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.
അത് പടർന്നു 400ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നു.
വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിയാണ് ദിൽഷ ഷെറിൻ.
കഴിഞ്ഞ രണ്ട് വർഷം എൻ.എൻ.എം.എച്ച്.എസ്. ചേലേമ്പ്രയിലായിരുയിരുന്നു പഠിച്ചത്.
സഹോദരങ്ങൾ: ദാനിഷ്, ദാനിയ.
മയ്യിത്ത് നിസ്കാരം ഇന്ന് മൂന്ന് മണിക്ക് ചേലുപ്പാടം പള്ളിയിൽ നടക്കും.