പരപ്പനങ്ങാടിയിൽ 4000 രൂപയ്ക്ക് പെട്രോളടിച്ചു: പണം നൽകാതെ കാറുമായി മുങ്ങി


പരപ്പനങ്ങാടി : പെട്രോൾ പമ്പിൽ നിന്ന് 4000 രൂപക്ക് പെട്രോൾ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി.
ചൊവ്വാഴ്ച അർദ്ധരാത്രി ഒരുമണിയോടെ അഞ്ചപ്പുരയിലെ പെട്രോൾ പമ്പിലാണ് സംഭവം. കാറിലെത്തിയ ആൾ ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു.
പെട്രോൾ അടിച്ച് കഴിഞ്ഞ ഉടനെ വാഹനം അമിതവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. പമ്പ് ജീവനക്കാരൻ പുറകെ ഓടിയെങ്കിലും കാർ നിർത്തിയില്ല.
ചുകപ്പ് നിറത്തിലുള്ള കാറിലെത്തിയ ആളാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത്.
പമ്പിലെ സി.സി.ടി.വി കാമറയിൽ നടത്തിയ പരിശോധനയിൽ കാറിന്റെ നമ്പർ മാറ്റം വരുത്തിയ നിലയിലാണ്.
പമ്പുടമ പരപ്പനങ്ങാടി പോലിസിൽ പരാതി നൽകി. കഴിഞ്ഞ മാസം കൊടപ്പാളിയിലെ ജിയോ പമ്പിലും സമാനസംഭവം ഉണ്ടായിട്ടുണ്ട്.
ഈ നമ്പറിൽ മറ്റൊരു കാറിൽ എത്തിയാണ് ജിയോ പമ്പിൽ ഇന്ധനം അടിക്കാനെത്തിയത്.