NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ മുഖ്യമന്ത്രിക്കുനേരെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

പരപ്പനങ്ങാടി : പ്ലസ് വൺ ബാച്ച് അനുവദിക്കനാമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി  കാണിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ.
എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹർഷദ് ചെട്ടിപ്പടി, മുസ്‌ലിം യൂത്ത് ലീഗ് പരപ്പനങ്ങാടി മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.പി നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോഴിക്കോട് നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്നതിനിടെ വൈകുന്നേരം ഏഴുമണിയോടെ പരപ്പനങ്ങാടി പയനിങ്ങൽ  ജങ്ഷനിൽ എത്തിയപ്പോഴാണ് മുദ്രാവാക്യം മുഴക്കി പ്രവർത്തകർ കരിങ്കൊടിയുമായെത്തിയത്.
ഉടനെ ജംഗ്‌ഷനിൽ നിയോഗിച്ച പോലീസ് എത്തി ഇവരെ മാറ്റുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *