കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി


കരിപ്പൂര് വിമാനത്താവളത്തിൽ, വ്യാജ ബോംബ് ഭീഷണി. എയർ അറേബ്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്.
ഭീഷണിയെ തുടർന്ന് അഞ്ചു മണിക്കൂറോളം വിമാനം വൈകി.
രാവിലെ 4.10ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് വ്യാജ ബോബ് ഭീഷണി ഉണ്ടായത്.
വിമാനത്താവളത്തിൽ നിന്ന് ലഭിച്ച ഇംഗ്ലീഷിലെഴുതിയ കുറിപ്പിലാണ് ബോബ് ഭീഷണി കണ്ടെത്തിയത്. തുടർന്ന് സിഐഎസ്എഫ്, ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷ സംഘങ്ങൾ വിമാനത്താവളത്തിൽ വ്യാപക പരിശോധന നടത്തി.
തുടർന്ന് സന്ദേശം വ്യാജമാണെന്ന കണ്ടെത്തുകയായിരുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്ന് വിവിരം കമ്പനി നിലവിൽ അറിയിച്ചിട്ടില്ല.