NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി വീണു; കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത് വൈദ്യുതി ലൈനിലേക്ക്; ബിഹാർ സ്വദേശി ഷോക്കേറ്റ് മരിച്ചു.!

 

ഫോൺ ചെയ്യുമ്പോൾ കാൽ വഴുതി കെട്ടിടത്തിൽ നിന്ന് വൈദ്യുത കമ്പിയിലേക്കു വീണ് ഷോക്കേറ്റ് ബിഹാർ സ്വദേശി മരിച്ചു.

 

എടപ്പാൾ ടൗണിൽ നരണിപ്പുഴ റോഡിലെ കെട്ടിടത്തിൽ താമസക്കാരനായ ചപ്ര ജില്ലയിലെ നയഗോൺ സ്വദേശി രാജു മഹതൊ (42) ആണു മരിച്ചത്.

 

രണ്ടു വർഷമായി പ്രദേശത്ത് നിർമാണ ജോലി ചെയ്‌തു വരികയായിരുന്നു. മൂന്നാം നിലയിൽ നിന്നാണ് വൈദ്യുതക്കമ്പിയിലേക്കു വീണത്.

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

ഭാര്യ ശാന്താദേവി. മക്കൾ: രോഹിത്, മൊഹിത്. രോഹിത്, ഇവിടെ അച്ഛനോടൊത്താണ് ഇയാൾ താമസിക്കുന്നത്.

Leave a Reply

Your email address will not be published.