എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട്; ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് ഹൈക്കോടതി..!
എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട് ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഈ പരാമർശം. ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ , ഇഡി എന്നീ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.
സിബിഐയ്ക്കും ഇഡിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതായും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2020 ഫെബ്രുവരി 13-ന് സഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയ്ക്കു ശേഷം 2021 ആഗസ്റ്റ് 31-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉള്ളത് ഗുരുതരമായ കണ്ടെത്തലുകളാണ്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട് ആരോപണമാണ് ഈ ബാങ്കിനു നേരെ ഉയര്‍ന്നിരുന്നത്.
