പത്രവിതരണത്തിന് പോയ തിരൂരിലെ മാതൃഭൂമി പത്ര ഏജൻ്റിനെ കാണാതായ സംഭവം: മൃതദേഹം പൊന്നാനി പുഴയിൽ കണ്ടെത്തി.


തിരൂർ: പത്രവിതരണത്തിന് പോയി കാണാതായ തിരൂർ ബസ്സ്റ്റാൻഡ് മാതൃഭൂമി പത്ര ഏജന്റ് നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി നെച്ചാട്ട് ശ്രീധരൻ എന്ന ഗണേശൻ്റെ മൃതദേഹം തിരൂർ-പൊന്നാനി പുഴയിൽ കണ്ടെത്തി.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് പതിവുപോലെ ബൈക്കിൽ തിരൂർ ബസ്സ്റ്റാൻഡിലേക്ക് പോയതായിരുന്നു. മൊബൈൽ ഫോണിൽ വീട്ടിൽ വെച്ചിരുന്നു.
എന്നാൽ പത്രക്കെട്ടെടുക്കാൻ ബസ്സ്റ്റാൻഡിൽ എത്തിയില്ല. അന്വേഷിച്ചപ്പോഴാണ് ബൈക്ക് തിരൂർ-പൊന്നാനി പുഴയോരത്ത് ഏറ്റിരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയത്.
നാട്ടുകാർ തിരൂർ പോലീസിലും അഗ്നി രക്ഷാ സേനയിലും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
തിരൂർ പൊന്നാനിപുഴയിൽ ഏറ്റിരിക്കടവ് ഭാഗത്ത് അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ ബിജുവിൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി ഏഴു വരെ തിരച്ചിൽ നടത്തി കണ്ടെത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
ബുധനാഴ്ചയാണ് മൃതദേഹം പൊന്നാനി പുഴയിൽ കണ്ടെത്തിയത്..