പരപ്പനങ്ങാടിയിൽ റോഡിലെ വെള്ളക്കെട്ടിൽ വാഴനട്ടു യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.


കുണ്ടുംകുഴിയും വെള്ളക്കെട്ടും കാരണം വാഹന ഗതാഗതം ദുഷ്കരമായ പരപ്പനങ്ങാടി – ചെട്ടിപ്പടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു.
ഏറെക്കാലമായി വലിയ കുണ്ടുംകുഴിയുമായി തകർന്ന റോഡിൽ മഴപെയ്തതോടെയുണ്ടായ വെള്ളക്കെട്ട് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കുഴിയുടെ ആഴമറിയാതെ വെള്ളക്കെട്ടിൽചാടി അപകടത്തിൽപെട്ടത്.
റോഡിലെ കുഴികളടച്ച് ഗതാഗതം സുഗമമാക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കർഷകനും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെ.കെ. മുഹമ്മദ് കുട്ടി നഹ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷഫീഖ് പുത്തരിക്കൽ അധ്യക്ഷത വഹിച്ചു.
ഡി.സി.സി അംഗം കെ.പി. ഷാജഹാൻ, സുധീഷ് പാലശ്ശേരി, പാണ്ടി അലി, റഫീഖ് കൈറ്റാല, രാജേഷ് ലക്ഷ്മി, ഹിബ ഫാത്തിമ, പി. ഫഹീം എന്നിവർ സംബന്ധിച്ചു.