NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് ജനറൽബോഡി യോഗം ; ചെമ്മാട്ടങ്ങാടിയെ വീണ്ടും ഇവർ നയിക്കും.

ചെമ്മാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗം തിരൂരങ്ങാടി സർവിസ്സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മലബാർ ബാവഹാജി 2024-26 വർഷത്തേക്കുള്ള തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യൂണിറ്റ് വൈസ് പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി സൈനു ഉള്ളാട്ട് 2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അമർ മനരിക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
വനിതാവിങ്ങ് ജില്ലാ ജനറൽ സെക്രട്ടറി ഖമറുന്നിസ മലയിൽ, മണ്ഡലം പ്രസിഡണ്ട് മുജിബ് ദിൽദാർ, മണ്ഡലം സെക്രട്ടറി ഷാജി കാടേങ്ങൽ, മണ്ഡലം ട്രഷറർ കെ.പി. മൻസൂർ, യൂത്ത് വിങ് പ്രസിഡണ്ട് ടി.അൻസാർ എന്നിവർ സംസാരിച്ചു.
ചെമ്മാട്ടെ പഴയെ കച്ചവടക്കാരായ പി. സത്താർഹാജി(സീനത്ത്) വിജയ്കൃഷ്ണൻ (പമ്പ ഏജൻസി) എന്നിവരെയും ചെമ്മാട്ടെ ഒരേ സ്ഥാപനത്തിൽ 30 വർഷത്തിലധികമായി ജോലി ചെയ്യുന്ന എം.എ. റഹ്മാൻ (ഖദിജ ഫോബ്രിക്സ്), സൈതലവി (സീനത്ത് സിൽക്സ് സാരിസ്), മനോഹരൻ (സിഗോ ബേക്കറി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ : നൗഷാദ് സിറ്റിപാർക്ക് (പ്രസി) സൈനു ഉള്ളാട്ട് (വാമി) (ജന. സെക്ര) അമർ മനരിക്കൽ (സീനത്ത് ലെതർപ്ലാൻറ്) ട്രഷറർ) എന്നിവരെ വീണ്ടും തെരെഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും യൂത്ത് വിങ് ജനറൽ സെക്രട്ടറി എം. ബാപ്പുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *