പരപ്പനങ്ങാടി പോലീസ് അന്വേഷണ സംഘം മൈസൂരിൽ അപകടത്തിൽ പെട്ടു: വനിതാ പോലീസിന് ഗുരുതര പരിക്ക്
1 min read

പരപ്പനങ്ങാടി : ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് അന്വേഷണത്തിനായി ബാംഗ്ലൂരിൽ പോയി തിരിച്ചു വരികയായിരുന്ന അന്വേഷണ സംഘം മൈസൂരിനടുത്തു അപകടത്തിൽ പെട്ടു.
ഗുരുതരമായി പരുക്കേറ്റ വനിതാ പോലീസ് രാജാമണിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പരപ്പനങ്ങാടി പോലീസ് സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം അപകടത്തിൽ പെട്ടത്.
കാണാതായ സ്ത്രീ അടക്കം നാലു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
എസ്‌ഐ സുരേഷ് , ഷൈജേഷ് ,രാജാമണി എന്നീ പോലീസുകാർ സംഘത്തിൽ ഉണ്ടായിരുന്നെങ്കിലും രാജാമണിക്കു മാത്രമാണ് സാരമായി പരുക്കേറ്റത് .
ഇവരെ മൈസൂർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി കോഴിക്കോട് മൈത്ര ആശുപത്രിയിൽ എത്തിച്ചു .കാണാതായ സ്ത്രീ അടക്കം മറ്റു പോലീസുകാർകാർക്കും പരുക്കില്ല.