NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തെന്നല പൂക്കിപ്പറമ്പിൽ രണ്ടുവീടുകളിൽ മോഷണം ; സ്വർണ്ണാഭരണങ്ങൾ കവർന്നു.

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : പൂക്കിപ്പറമ്പിൽ രണ്ടുവീടുകളിൽ മോഷണം. സ്വർണ്ണാഭരണങ്ങൾ കവർന്നു. പൂക്കിപ്പറമ്പ് മങ്കട കോയ,  കരുമ്പിൽ ബഷീർ  എന്നിവരുടെ വീട്ടിലുമാണ് മോഷണം നടന്നത്.

കോയയുടെ വീട്ടിൽനിന്നും പത്ത് പവൻ സ്വർണ്ണാഭരണങ്ങളും 1400 രൂപയുമാണ് കവർന്നത്.
കോയയുടെ ഭാര്യയും മക്കളും ചെട്ടിയാംകിണറിൽ ഉമ്മ ഹജ്ജിന് പോകുന്ന ചടങ്ങിലേക്ക് വീടുപൂട്ടിപ്പോയതായിരുന്നു.
ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ആഭരണങ്ങളും പണവും അലമാരിയിൽ സൂക്ഷിച്ചിരുന്നതായിരുന്നു.
ബഷീറിന്റെ വീട്ടിൽ ഞായറാഴ്ച  പുലർച്ചെ മൂന്നുമണിക്കാണ് മോഷണം നടന്നത്. ഇവിടെനിന്നും ഒരു പവനോളം സ്വർണ്ണവും, 3500 രൂപയും മോഷണം പോയി.

ഹാളിലെ സോഫയിൽ കിടന്നിരുന്ന ബഷീറിന്റെ ഉമ്മ ഖദീജയുടെ കഴുത്തിലെ മൂന്നുപവൻ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ചെടുത്തെങ്കിലും എൺപതുകാരിയായ ഖദീജയുടെ പ്രതിരോധത്തിൽ പൊട്ടിയ ചെയിനിന്റെ ചെറിയ കഷ്‌ണം മാത്രമാണ് മോഷ്ടാവിന് കിട്ടിയത്.
വിരലടയാള വിദഗ്‌ധരും, ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
തിരൂരങ്ങാടി പൊലിസ്‌ അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *