കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക ദിനാചരണം നടത്തി; മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു


പരപ്പനങ്ങാടി : മെയ് ഒന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) 24 മത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി കെ.ജെ.യു. പരപ്പനങ്ങാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പതാക ഉയർത്തൽ, മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.
കെ.ജെ.യു. ജില്ലാ പ്രസിഡൻ്റ് ടി.വി. സുചിത്രൻ സംഗമം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് പി.കുഞ്ഞിമോൻ അധ്യക്ഷനായി.
അരനൂറ്റാണ്ട് കാലമായി പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന എ. അഹ്മദുണ്ണി പരപ്പനങ്ങാടി, അപ്പുക്കുട്ടൻ വള്ളിക്കുന്ന് എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
മേഖല ജനറൽ സെക്രട്ടറി വി. ഹമീദ്, എ.അഹ്മദുണ്ണി അപ്പുക്കുട്ടൻ വള്ളിക്കുന്ന്, പി.പി. നൗഷാദ് എന്നിവർ സംസാരിച്ചു.