NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിലാണ് അപകടം ഉണ്ടായത്.

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ വ്യാഴാഴ്ചയാണ് അപകടം നടന്നത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു.

 

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പ്ലസന്റൺ പൊലീസ് അറിയിച്ചു.

 

തരുൺ ജോർജും കുടുംബവും സഞ്ചരിച്ചിരുന്നത് ഇലക്ട്രിക് കാറിലാണ്. വാഹനമോടിച്ചിരുന്ന തരുൺ മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടികൾ യൂണിഫൈഡ് സ്കൂളിലെ വിദ്യാർത്ഥികളാണ്.

Leave a Reply

Your email address will not be published.