NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തി യിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു.

 
പരപ്പനങ്ങാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. പരപ്പനങ്ങാടി പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പഴയകണ്ടത്തില്‍ ഗംഗാധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിനശിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന്റെ മുന്‍വശവും ഭാഗികമായി കത്തി നശിച്ചു. ഗംഗാധരന്‍ തനിച്ചാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.