NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെ.കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. മെബിന്‍ തോമസ് എന്നയാളെയാണ് കോഴിക്കോട് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

 

കെ.കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രവാസി മലയാളിക്കെതിരെ കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ പോലീസ് കേസെടുത്തിരുന്നു. കെ.കെ ശൈലജ നൽകിയ പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ,വടകര പോലീസ് കേസെടുത്തത്.

 

കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനം  ഇകഴ്ത്തി കാണിച്ചുവെന്നാണ് കെ എം മിൻഹാജിനെ മട്ടന്നൂർ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ പരാമർശം.  അശ്ലീല പോസ്റ്റിനെതിരെ പത്ത് ദിവസം മുമ്പാണ് കെ.കെ ശൈലജ പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *