മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു
1 min read

മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു.
പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സി പി എം മലപ്പുറം ഏരിയ മുൻ സെക്രട്ടറി, സിഐടിയു മലപ്പുറം ഏരിയാ മുൻ സെക്രട്ടറി, പ്രസിഡൻ്റ്, മലപ്പുറം മുനിസിപ്പൽ കൗൺസിലർ, പ്രതിപക്ഷ നേതാവ് പെരിന്തൽമണ്ണ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്‌ടർ, മലപ്പുറം കോ-ഓപ്പറേറ്റീവ് കോളേജ് മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ശ്രദ്ധേയമായ നിലയിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ്.
മലപ്പുറം മുണ്ടുപറമ്പ് ഹൗസിംഗ് കോളനി വീട്ടിൽ പൊതുദർശനം അതിനുശേഷം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 1 30 വരെ മലപ്പുറം പ്രസ് ക്ലബ്ബിൽ പൊതുദർശനം. വൈകിട്ട് അഞ്ചിന് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ കബറടക്കം നടത്തും.