NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി പരപ്പനങ്ങാടി സ്വദേശി അബ്ദുൽ ഫസലും 

പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി പരപ്പനങ്ങാടിക്ക് അഭിമാനമായി പി.വി.അബ്ദുൽ ഫസൽ.
പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി പി.വി. ബാവയുടേയും അസ്‌റാബിയുടെയും മകനാണ് സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടി തൻ്റെ സ്വപ്നം സഫലമാക്കിയിരിക്കുന്നത്.
കുട്ടിക്കാലത്ത് തന്നെ പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ഫസലിന്റെ വലിയ സ്വപ്നമായിരുന്നു സിവിൽ സർവീസ് നേടുക എന്നത്.
പത്താം ക്ലാസ് വരെ പരപ്പനങ്ങാടി തഅലീം സ്കൂളിലും, പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഡൽഹി ജാമിയ മില്ലിയ്യ എന്നിവിടങ്ങളിൽ നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത്.
നിലവിൽ തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ അധ്യാപകനാണ് അബ്ദുൽ ഫസൽ. പിതാവ് ബാവ വിദേശത്താണ്. സഹോദരി ഫാസില

Leave a Reply

Your email address will not be published.