മമ്പുറം വി.കെ.പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.


തിരൂരങ്ങാടി : മമ്പുറം വി.കെ.പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മമ്പുറം വെട്ടത്ത് പീടിക പരേതനായ മതാരി അലവിക്കുട്ടി ഹാജിയുടെ മകനും മമ്പുറം മഹല്ല് സുന്നി ജമാഅത്ത് സെക്രട്ടറിയുമായ മദാരി അബ്ദുൽ ഹമീദ് (55) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം.
തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തുടർചികിത്സക്കായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സജീവ സുന്നി പ്രവർത്തകനായ ഇദ്ദേഹം സയ്യിദ് ഫള്ൽ സുന്നി മദ്റസ മുൻ സെക്രട്ടറി, കേരളമുസ്ലിംജമാഅത്ത് സെക്രട്ടറി, മമ്പുറംപാലിയേറ്റീവ്കെയർ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മയ്യിത്ത് മമ്പുറം മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: നുസൈബ. മക്കൾ അശ്റഫ, ആദിൽ, സബീദ , ആലിയ.
മരുമക്കൾ :അലി കുറുക്കത്താണി, മർസൂക്ക് ഉള്ളണം
സഹോദരങ്ങൾ: അബ്ദുൽ മജീദ്,മുഹമ്മദലി, ഹസൻ, ശംസുദ്ദീൻ, താഹിറ, ഫാത്തിമ, ഖദീജ
മരുമക്കൾ :അലി കുറുക്കത്താണി, മർസൂക്ക് ഉള്ളണം
സഹോദരങ്ങൾ: അബ്ദുൽ മജീദ്,മുഹമ്മദലി, ഹസൻ, ശംസുദ്ദീൻ, താഹിറ, ഫാത്തിമ, ഖദീജ