തലപ്പാറയിൽ KSRTC ബസ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്.


തിരൂരങ്ങാടി : കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ തലപ്പാറയ്ക്കടുത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം.
കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു അപകടം.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റവർ:
കോട്ടയം സ്വദേശി കിരൺ (25), തൃശൂർ സ്വദേശി കെ.ഷെറിൻ (25) പാലക്കാട് സ്വദേശി കെ.ഹരികുമാർ (51),
പത്തനംതിട്ട സ്വദേശി ഇന്ദുലേഖ (22), ആലുവ സ്വദേശി പുരുഷോത്തമൻ പിള്ള (73),
കടുങ്ങാത്തുകുണ്ട് സ്വദേശികളായ അൻസിയ, റഹ്മത്ത്, എറണാംകുളം സ്വദേശി രാജ് (23), കോട്ടയം നാലുപുരയിൽ ധോണ (25)
മാത്തുക്കുട്ടി (60), വെട്ടിച്ചിറ
കക്കാംകുന്ന് ബഷീർ (45), ഭാര്യ ആയിഷ (42), മക്കൾ ഷഹനാസ് (26), മുഹമ്മദ് അസ്‌ലം (12)ഷഹനാസിൻ്റെ മകൾ സഹറ ഫാത്തിമ (7)
കക്കാട് സ്വദേശികളായ ചെള്ളപ്പുറത്ത് വടക്കൻ മുഹമ്മദ് ഷാഹിൽ (19), മാതാവ് നസീമ (38), സഹോദരി ഫൈറൂസ (22), മുഹമ്മദ് ഫാസിൽ (15), മുഹമ്മദ് ആദിൽ (9),
തിരൂരങ്ങാടി കരിപറമ്പ് സ്വദേശി മണ്ടാരി അയ്യൂബ് (45), ഭാര്യ റസിയ (38)
മക്കൾ അർഷാദ് (16) റാഷിദ് (21), റഹ്ന (5), റിഫാന (14) സഹോരദര പുത്രൻ റിൻഷാദ് (14), ചാലക്കുടി ചെറക്കിൽ പുരയിടം പ്രസാദ് (58), തൃശൂർ സ്വദേശി പുത്തൻകുളം രഞ്ജിത്ത് (36),
മകൻ വ്യാൻ (3),
ചങ്ങരകുളം പാരിക്കുന്നത്ത് വളപ്പിൽ ഹാഷിഫ് (21),വിരളിപുറത്ത് സൈനബ (60), ആഷിഖ് (23), ഹൈഫ (18), സൻഹ (15), റഷീന (40) ഹാഷീം (13), ഫിസ (4)
മിൻഹ (11)