NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭാര്യവീട്ടുകാരുമായി വഴക്ക്; പട്ടാപ്പകൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം മദ്യലഹരിയിൽ.

വണ്ടൂർ നടുവത്ത് തങ്ങൾപ്പടിക്കു സമീപം മദ്യലഹരിയിൽ യുവാവ് പട്ടാപ്പകൽ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി.

 

തങ്ങൾപ്പടി സൽമത്ത് (52) ആണ് കൊല്ലപ്പെട്ടത്. മകൾ സജ്‌നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി സമീർ (40) ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 

ഇന്ന് വൈകിട്ട് 6:00 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സമീർ വെട്ടുകത്തിയുപയോഗിച്ച് സൽമത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.

 

സൽമത്ത് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഭാര്യയുടെ വീട്ടിൽ താമസിച്ചു വരുകയായിരുന്ന സമീർ നിരന്തരം വീട്ടുകാരുമായി വഴക്കിട്ടിരുന്നതായി പറയുന്നു.

പല തവണ പൊലിസിൽ പരാതി നൽകിയിരുന്നു. സമീറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തുതു വിട്ടിരുന്നതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *