പരപ്പനങ്ങാടി നെടുവയിൽ വീണ്ടും കുറുക്കൻ്റ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു.


പരപ്പനങ്ങാടി: നെടുവയിൽ വീണ്ടും മൂന്ന് പേർക്ക് കുറുക്കൻ്റെ കടിയേറ്റു. ചേങ്ങോട്ട് പ്രേമലത (62), പുത്തൻതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ വിശ്രമിക്കുകയായിരുന്ന ശബരിമല തീർത്ഥാടകൻ, ഹരിപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽക്കയറി കെ.ജനാർദ്ദനൻ (65) എന്നിവർക്ക് നേരെയാണ് കുറുക്കൻ്റെ ആക്രമണമുണ്ടായത്.
വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പ്രേമലത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും
മറ്റു രണ്ടുപേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
പ്രദേശത്ത് കഴിഞ്ഞ മാസം ആറ് പേർക്കും ജനുവരിയിൽ തൊട്ടടുത്ത പ്രദേശമായ കീഴ് ചിറയിൽ മൂന്ന് പേർക്കും കുറുക്കൻ്റെ കടിയേറ്റിരുന്നു.
നെടുവ, കീഴ്‌ചിറ ഭാഗങ്ങളിൽ പകൽ പോലും കുറുക്കൻമാർ ഭീതി പടർത്തുകയാണെന്ന് നാട്ടുകാർ പറയുന്നു.