കൊണ്ടോട്ടി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു


കൊണ്ടോട്ടി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) ആണ് മരിച്ചത്. ജിഫ്‌നൈനിലാണ് റഫീഖ് അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പതിനൊന്നു വര്‍ഷത്തോളമായി സുഹൂല്‍ ഫൈഹ കമ്പയില്‍ മവേല മാര്‍ക്കറ്റില്‍ ഡെലിവറി സൂപ്പര്‍ വൈസറായായി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു റഫീഖ്.
മാതാവ്: അലീമ, പിതാവ്: മുഹമ്മദ്, ഭാര്യ:ശഹാന. അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഭൗതിക ശരീരം തുടര്‍നടപടികള്‍ക്ക് ശേഷം ഒമാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.