കോഴിക്കോട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ റെയിൽവെ ട്രാക്കിൽ ജീവനൊടുക്കി
1 min read

കോഴിക്കോട്: പയ്യോളിയിൽ അച്ഛനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സുമേഷിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയതിനു ശേഷം പെൺകുട്ടികളെ വീടിനകത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
വ്യാഴാഴ്ച രാവിലെ 8.30 നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നതായി അധികൃതർക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിച്ച് മരിച്ചത്. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..
Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).