വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു


അയിലൂർ: വീടിൻ്റെ തറ നിർമ്മാണത്തിന് മണ്ണടിക്കുന്നതിനിടെ തറയിൽ കിടന്നുറങ്ങിയ തൊഴിലാളി ടിപ്പർ ലോറി കയറി മരിച്ചു.
അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
അയിലൂർ പുതുച്ചി സ്വദേശി ജയപ്രകാശൻ്റെ വീട് നിർമ്മാണത്തിന്റെ ഭാഗമായി തറയിൽ മണ്ണിടുന്നതിനായി സഹായിക്കാനെത്തിയതാണ് രമേഷ്.
ഒരു തവണ മണ്ണടിച്ച് ടിപ്പർ മടങ്ങിപ്പോയതോടെ രമേഷ് തറയിൽ കിടന്നുറങ്ങുകയായിരുന്നു.
ഇതിനിടെ മണ്ണുമായി വന്ന ടിപ്പർ മണ്ണിട് കൊട്ടുന്നതിനായി പുറകോട്ട് എടുക്കുന്നതിനിടെ ഉറങ്ങിക്കിടന്ന രമേഷിൻ്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു.
ടിപ്പറും ഡ്രൈവർ വിശ്വംഭരനും നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ:രാജൻ, അമ്മ: അമ്മു
ഭാര്യ: ഷൈജ
മക്കൾ:നിരജന, നീരജ്
സഹോദരി: രാധ.