പരപ്പനങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം ; വൃദ്ധക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു.


പരപ്പനങ്ങാടി : പോയിളകിയ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധക്കും വളർത്തുമൃഗങ്ങൾക്കും പരിക്ക്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
പാലത്തിങ്ങൽ, മുരിക്കൽ പ്രദേശത്താണ് വൃദ്ധക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റത്.
മുറിക്കൽ സ്വദേശി തയ്യിൽ മമ്മാതിയ (60)ക്കാണ് കടിയേറ്റത്.
ഇവരെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഈ ഭാഗങ്ങളിൽ നിരവധി വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.