സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
കാടഞ്ചേരി സ്വദേശി വടക്കേപുരക്കല്‍ നാരായണന്റെ മകന് പ്രദീപ്(35)ആണ് മരിച്ചത്.
ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.
അഞ്ച് പേരടങ്ങുന്ന സംഘമാണ് കക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്.
തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.
പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു.