പരപ്പനങ്ങാടിയിൽ ഇരുചക്ര വാഹന സർവീസ് സെൻററിൽ മോഷണശ്രമം


പരപ്പനങ്ങാടി : ഇരുചക്ര വാഹന സർവീസ് സെൻററിൽ മോഷണശ്രമം. താനൂർ റോഡിലെ ഫെഡറൽ ബാങ്കിന് സമീപമുള്ള ഭാരത് മോട്ടോഴ്‌സിലാണ് ഞായറാഴ്ച രാത്രി കവർച്ചാ ശ്രമം നടന്നത്.
തിങ്കളാഴ്ച രാവിലെ ഷോപ്പ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ക്യാഷ് കൗണ്ടറിന് മുന്നിലെ ഗ്ലാസും ഇരുമ്പ് ഫ്രെയിമിൽ തീർത്ത ഡോറും തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
സി.സി.ടി.വി ക്യാമറയുടെ പ്രവർത്തനം തകരാറിലാക്കിയ രീതിയിലാണ്.
പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.