മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു


മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ. സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു.
തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൃശൂർ മാള സ്വദേശിയാണ് സുബീഷ്.