കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി; ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസില്‍ തന്നെ നടത്തും; നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി


കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദേഹം പറഞ്ഞു.
പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി കേരളത്തിന് കത്തയച്ചിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം 2020ലെ നിര്‍ദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂര്‍ത്തിയാകണമെന്നത്. എന്നാലിത് ഈ വര്‍ഷം നടപ്പാക്കേണ്ടെന്ന് തീരുമാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്നുവയസ് മുതല്‍ കുട്ടികള്‍ നഴ്‌സറിയില്‍ പോയിത്തുടങ്ങും. അഞ്ച് വയസാകുമ്പോള്‍ തന്നെ ഒന്നാം ക്ലാസില്‍ പഠിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകും.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് ജനിക്കുന്ന എല്ലാ കുട്ടികളെയും സ്‌കൂളില്‍ ചേര്‍ക്കും. അതേപ്പോലെയല്ല മറ്റ് സംസ്ഥാനങ്ങളില്‍.
നിലവിലുള്ള സംവിധാനത്തെ മാറ്റിയാല്‍ സാമൂഹികപ്രശ്‌നം ഉണ്ടായേക്കുമെന്നും മന്ത്രി വ്യക്തമാക്കി.