പൊന്നാനിയിൽ സമദാനി, മലപ്പുറത്ത് ഇ. ടി, ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉരുത്തിരിഞ്ഞത്.
രണ്ട് സീറ്റിലാണ് ലീഗ് മത്സരിക്കുന്നത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയുമാണ് ജനവിധി തേടുന്നത്. നിലവില്‍ സമദാനി മലപ്പുറം എം പിയും ഇ ടി പൊന്നാനി എം പിയുമാണ്.
ഇരുവരും സീറ്റ് പരസ്പരം വെച്ചുമാറുകയായിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവാസ് ഗനിയും മത്സരിക്കും. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ അനുയോജ്യമായ സമയത്ത് അറിയിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.