എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പിടികൂടി.


മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു.
പുല്‍പ്പള്ളി രഘുനന്ദനം വീട്ടില്‍ കെ.ആര്‍. ജയരാജ് (49) നെയാണ് 0.26 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടുകൂടിയാണ് വൈത്തിരി താലൂക്ക് ആശുപത്രി റോഡ് ജംഗ്ഷനില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ഇയാള്‍ പിടിയിലാകുന്നത്.
ഇയാള്‍ സഞ്ചരിച്ച ഇന്നോവ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
സബ് ഇൻസ്‌പെക്ടർമാരായ പി.വി. പ്രശോഭ്, പി. മുഹമ്മദ്, എസ്.സി.പി.ഒ ടി.എച്ച് ഉനൈസ്, സി.പി.ഒ അരുണ്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.