NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെല്ലുവിളികൾ ക്കൊരു അതിജീവന പാഠവുമായി ഭിന്നശേഷി കുട്ടികൾ; കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിപണന മേളയും നാളെ (ശനി)

തിരൂരങ്ങാടി: വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തോടൊപ്പം സഞ്ചരിക്കുന്ന ഭിന്നശേഷി കുട്ടികൾ തയ്യാറാക്കിയ  കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും നാളെ (ശനി) കാലത്ത്  10 ന് ചെമ്മാട് തൃക്കുളം ഗവ ഹൈസ്കൂളിൽ നടക്കും.

പരപ്പനങ്ങാടി ബിആർസി നടപ്പിലാക്കുന്ന “ മുന്നേറ്റം ‘ പരിപാടിയുടെ ഭാഗമായിട്ടാണ്ടിത്.
ബി.ആർ.സി പരിധിയിലെ 69 വിദ്യാലയങ്ങളിലായി 523 ഭിന്നശേഷികളുണ്ട് . ഇതിൽ വിവിധ തെറാപ്പി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന 182 കുട്ടികളുണ്ട് .

 

ഈ കുട്ടികൾക്കായി വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, മൂന്നിയൂർ, ചേലേമ്പ്ര എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഓരോ തെറാപ്പി സെന്ററുകൾ പ്രവർത്തിക്കുന്നു. ഇവിടെ തെറാപ്പിക്കായി വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഓരോ ആഴ്ചയിലും കരകൗശല വസ്തുക്കളുടെ നിർമാണ പരിശീലനം നൽകി. ഇതിന് നേതൃത്വം നൽകിയത് ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് .

 

കൂടാതെ ബി ആർ സി.യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മൂന്നു പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കും പാഴ് വസ്തുക്കൾക്കൊണ്ട് കൗതുക വസ്തുക്കൾ നിർമിക്കുന്നതിന് ശില്പശാലകൾ സംഘടിപ്പിക്കുകയും കുട്ടികളുടെ കായിക ക്ഷമത ഉറപ്പാക്കുന്നതിന് കായിക പരിശീലനങ്ങളും നൽകി വരുന്നു .

 

ഇത്തരത്തിൽ തയ്യാറാക്കിയിട്ടുള്ള കരകൗശല ഉത്പന്നങ്ങളുടെ വിപണനമേളയും പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കായുള്ള കരകൗശല കൗതുക വസ്തുക്കളുടെ മേളയാണ് ഇന്ന് നടക്കുന്നത്. വാർത്താ സമ്മേളനത്തിൽ പി കൃഷ്ണൻ, എൻ റിയോൺ ആൻറണി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *