NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ ന്യൂകട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ 

 

പരപ്പനങ്ങാടി : വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. തെയ്യാല കോറാട് സ്വദേശി പേരുളി മുഹമ്മദ് റാഷിദി (20) നെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ നിന്നാണ് 55 ഗ്രാം കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയത്. കഞ്ചാവ് മൊത്തമായെടുത്ത് ചെറിയപാക്കറ്റുകളിലാക്കി വില്പനനടത്തുന്നയാളാണ് റാഷിദ്.
കീരനല്ലൂർ ന്യൂകട്ട് പ്രദേശത്ത് വൻതോതിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിങ്ങലിൽ ജനകീയ സമിതിയുടെ കീഴിൽ പ്രദേശത്ത് പോലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ ലഹരിക്കെതിരെ വിപുലമായ ബോധവത്ക്കരണ കാമ്പയിനും നിരീക്ഷണവും നടന്നു വരുന്നുണ്ട്.
ഇതോടെ പ്രദേശത്ത് പോലീസ് നിരീക്ഷണം  ശക്തമാക്കിയിരുന്നു. തുടർന്നാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ആർ.യു. അരുൺ, സി.പി.ഒ. മാരായ ശ്രീനാഥ് സച്ചിൻ,  മുജീബ്, രഞ്ജിത്ത് എന്നിവർ ചേർന്ന് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published.