മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം; വള്ളിക്കുന്ന് സ്വദേശി മരിച്ചു


വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യതൊഴിലാളി മരിച്ചു.
ആനങ്ങാടി നാലു സെന്റ് മുദിയം ബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ സിദ്ധീഖ് (52) ആണ് മരിച്ചത്.
കണ്ണൂർ പഴയങ്ങാടിയിയിൽ വെച്ചാണ് സംഭവം. അരിയല്ലൂർ ജാഗ്രതാ സമിതി അംഗമാണ്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.
പിതാവ് : അബ്ബാസ്
ഭാര്യ : ആരിഫ
മക്കൾ : സഫാരിയാബ് ജീലാനി, ഷഹബാസ് ബാനു, മുഹമ്മദ് അബ്ദുറാഹ്.
മരുമകൻ : അഫ്സൽ ചെട്ടിപ്പടി.