NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയ സംഭവം:  സ്വകാര്യബസ് ജീവനക്കാർക്കെതിരെ കേസ്സെടുത്തു.

പരപ്പനങ്ങാടി: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയ സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാർക്കെതിരെ  പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു.
താനൂർ പുതിയകടപ്പുറം സ്വദേശി കണ്ണൂർകാരന്റെ പുരക്കൽ വീട്ടിൽ നസീബ് (39), വഴിക്കടവ് സ്വദേശി പുത്തൻപീടികയിൽ കോയക്കുട്ടി (35) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇരുവരും പരപ്പനങ്ങാടി- മഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന കുക്കുടൂസ് ബസിലെ ജീവനക്കാരാണ്.
ഡിസംബർ 15 നാണ് പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിയത്.
മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ലീഡർ എന്ന ബസ്സിലെ ജീവനക്കാരനായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്തിയത്.
പണിമുടക്ക് നടത്താൻ ആഹ്വാനം ചെയ്ത് കോയക്കുട്ടിയും നസീബും മന:പൂർവ്വം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും മനപ്പൂർവ്വം പ്രകോപനപരമായ ശബ്ദ സന്ദേശം അയച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *