NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്.

തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂർ സ്വദേശി പത്തൂർ അലവിയുടെ മകൻ പത്തൂർ ഹൈദർ അലി (46) യാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 1:45ഓടെ ആണ് സംഭവം. ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഭാര്യ, പച്ചായി നജ്മുന്നിസ.
മാതാവ്, ഫാത്തിമ കുട്ടി
മക്കൾ: മുഫീദ, ഫാത്തിമ മിൻഷ, ആയിഷ, മരുമകൻ: ആഷിഖ് കാക്കഞ്ചേരി
സഹോദരങ്ങൾ: മൊയ്‌ദീൻ, മുഹമ്മദ്, ഫാത്തിമ സുഹ്‌റ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!