അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരി മരിച്ചു


കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം.
കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചത്.
തുടര്‍ന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.