ലോക്സഭയിൽ പ്രതിഷേധം; 50 പ്രതിപക്ഷ എംപിമാർക്കുകൂടി സസ്‌പെൻഷൻ


പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച 50 എംപിമാരെക്കൂടി സസ്‌പെൻഡ് ചെയ്തു. കെ സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ്, അബ്ദുൽ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്പെൻഡ് ചെയ്തത്. ലോക്സഭയിലും രാജ്യസഭയിലുമായി കഴിഞ്ഞ ദിവസം 78 പേരെ സസ്‌പെൻഡ് ചെയ്തിരുന്നു.
മൂന്ന് എംപിമാർക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ സസ്പെൻഷൻ തുടരും. ബാക്കി ഉള്ളവർക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്പെൻഷൻ.