താജുൽ ഉലമാ സ്നേഹസംഗമം


തിരൂരങ്ങാടി: സോൺ താജുൽ ഉലമാ സ്നേഹസംഗമം ചെമ്മാട് ഗ്രീൻ ലാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. സയ്യിദ് അബ്ദുൽ കരീം തെയ്യാല ഉദ്ഘാടനം ചെയ്തു. കെ പി ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദു റസാഖ് സഖാഫി വിഷയമവതരിപ്പിച്ചു. ശുകൂർ അബ്ദുല്ല പൊന്നാനി, എം വി അബ്ദു റഹ്മാൻ ഹാജി, എൻ എം സൈനുദ്ദീൻ സഖാഫി, സയ്യിദ് മുഹ്സിൻ ഫാളിലി, സലാഹുദ്ദീൻ നഈമി, യഹ് യ സഖാഫി പരപ്പനങ്ങാടി പ്രസംഗിച്ചു