മൂന്നക്ക ലോട്ടറി : 12000 രൂപയുമായി ചെമ്മാട് സ്വദേശിയായ യുവാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ


പരപ്പനങ്ങാടി : മൊബൈൽ ഫോൺ ഉപയോഗിച്ച് അനധികൃത ലോട്ടറി വ്യാപാരം നടത്തിയ യുവാവ് പോലീസ് പിടിയിൽ. തിരൂരങ്ങാടി ചെമ്മാട് സി.കെ. നഗറിലെ സി.വി. ജയേഷ് (38) ആണ് പിടിയിലായത്.
വള്ളിക്കുന്ന് കോട്ടക്കടവ് ആനയാറങ്ങാടിക്ക് സമീപം വെച്ചാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 12000 രൂപ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മൊബൈൽ ഫോണിൽ ചില ആപ്പുകളിലൂടെയാണ് ഇടപാട് നടത്തിയിരുന്നത്.
പരപ്പനങ്ങാടി സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.ജെ. ജിനേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രാജു, സീനിയർ പോലീസ് ഓഫീസർ അനീഷ് പീറ്റർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അനധികൃത ലോട്ടറി കച്ചവടക്കാരനെ പിടികൂടിയത്.