പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം


പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ഷ ഷാജന്‍ സ്്കറിയക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് കോടതി ഷാജന്‍ സ്‌കറിയക്ക് ജാമ്യം അനുവദിച്ചത്.
ഷാജന്‍ സ്‌കറിയയുട മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും ഹര്‍ജി കോടതി തളളുകയായിരുന്നു. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയയാണ് വയര്‍ലെസ് സന്ദേശം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. വയര്‍ലെസ് സന്ദേശം ചോര്‍ന്നു എന്ന പേരില്‍ ഷാജന്‍ സ്‌കറിയക്കെതിരെ സൈബര്‍ പൊലീസ് തിരുവനന്തപുരത്തും കേസെടുത്തിരുന്നു.
അതേ സമയം മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് പുതിയ കേസ് ഷാജന്‍ സ്‌കറിയക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലൊരു വീഡിയോ പങ്കുവച്ചതിനാണ് മലപ്പുറം സ്വദേശിയുടെ പരാതിയില്‍ കോട്ടയം കുമരകം പൊലീസ് കേസെടുത്തത്.
കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടു പുറത്തു വന്ന വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.