കൊണ്ടോട്ടിയിൽ ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം: വീട്ടില്‍ നിന്നും ഫോണെടുത്ത് റോഡിലേക്ക് ഓടിയതായിരുന്നു.
കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഇസാ എസ്‌വിന്‍ ആണ് മരിച്ചത്.
വീട്ടില്‍ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്.
ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. റോഡിന് തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും കുട്ടി മൊബൈല്‍ ഫോണുമെടുത്ത് റോഡിലേക്ക് ഓടുന്നതിനിടെ അപ്രതീക്ഷിതമായി ബൈക്കെത്തുകയായിരുന്നു.
ഉടൻ കുട്ടിയെ പരതക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
