പരപ്പനങ്ങാടി കെട്ടുങ്ങൽ അഴിമുഖത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു.


പരപ്പനങ്ങാടി : കെട്ടുങ്ങൽ അഴിമുഖത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. താനൂർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (20) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. താനൂരിൽ നിന്നും മൽസ്യ ബന്ധനത്തിനായി പോയതായിരുന്നു. തോണി മറിഞ്ഞു ഇയാളെ കാണാതായി. അപകടസമയത്ത് മൂന്ന് പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ രക്ഷപ്പെട്ടു..
മത്സ്യതൊഴിലാളികളുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഏറെ നേരത്തെ തിരച്ചിലിൽ ആളെ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതതേഹം തിരൂർ ജില്ലാ ആശുപതിയിലേക്ക് മാറ്റി