ഏഴു വയസുകാരിയ ഉപദ്രവിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസാധ്യാപകൻ അറസ്റ്റിൽ

ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ.
മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്.
2022 മുതൽ കഴിഞ്ഞ മാസം വരെ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് പുനലൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.