NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ ഡി.ഡി സൂപ്പർ സോക്കർ ഡിസംബർ 24ന് മുതൽ; ലോഗോ പ്രകാശനം ചെയ്തു.

ഡി.ഡി സൂപ്പർ സോക്കറിന്റെ ലോഗോ പ്രകാശനം പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷ് നിർവ്വഹിക്കുന്നു

പരപ്പനങ്ങാടി : പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിച്ചു വരുന്ന ഇരുപത്തിയൊന്നാമത് ഡി.ഡി സൂപ്പർ സോക്കറിന് ഡിസംബർ 24ന് പാലത്തിങ്ങലിൽ തുടക്കമാകും.

 

ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷ് നിർവ്വഹിച്ചു.
വർഷങ്ങളായി നടന്നുവരുന്ന ടൂർണമെന്റിൽ ജില്ലയിലെ പ്രഗത്ഭരായ 16 ടീമുകൾ മത്സരിക്കും.

മലപ്പുറം ജില്ലയിലെ തന്നെ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിന് പകരം വെക്കാൻ ഇല്ലാത്ത സംഘാടക മികവാണ് ഡി.ഡി ഗ്രൂപ്പ് നടത്തിവരുന്നത്.

ലോഗോ പ്രകാശന ചടങ്ങിൽ ഡി.ഡി ഗ്രൂപ്പ് ഭാരവാഹികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *