പെട്രോള്‍ പമ്പില്‍ മുളക് പൊടി വിതറി മോഷണം നടത്തിയ കേസ്; 3 പേര്‍ പൊലീസ് പിടിയില്‍


ഓമശ്ശേരിയിലെ പെട്രോള്‍ പമ്പില്‍ മുളക് പൊടി വിതറി മോഷണം നടത്തിയ കേസില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 3 പേര്‍ മുക്കം പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായവര്‍. കൂട്ടുപ്രതിയായ നാലാമനായി അന്വേഷണം തുടരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാസംഘം പിടിയിലിയത്.
പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 3 പേരെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലയിലെ മങ്കട, നിലമ്പൂര്‍ സ്വദേശികളായ സാബിത്ത് അലി, അനൂപ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടു പ്രതിയും പിടിയിലായവരുടെ സുഹൃത്തുമായ അന്‍സാറിനായി അന്വേഷണം തുടരുന്നു. മേട്ടുപ്പാളയത്തെ പെട്രോള്‍ പമ്പില്‍ സമാന രീതിയില്‍ ഇവര്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണാണ് സംഘം തട്ടിയെടുത്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി 2 മണിക്കാണ് ഓമശ്ശേരി മാങ്ങാപൊയില്‍ എച്ച് പി പെട്രോള്‍ പമ്പില്‍ ജീവനക്കാരന് നേരെ മുളക് പൊടി വിതറി പണം കവര്‍ന്നത്. ഇവരെത്തിയ കാറില്‍, പെട്രോള്‍ നിറച്ച് കൈമാറിയ 2010 രൂപയടക്കം 5310 രൂപ മോഷ്ടാക്കള്‍ ജീവനക്കാരനില്‍ നിന്ന് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു