NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിയമം പാലിക്കുന്നവർക്ക് പോലീസ് വക മധുരം; സഹയത്തിന് വിളിക്കാൻ കാർഡും.

നിയമം പാലിച്ചെത്തുന്നവർക്ക് ഹൈവേ എസ് ഐ കെ സുരേഷിന്റെ നേതൃത്വത്തിൽ ദേശീയപാത കക്കാട് വെച്ച് മധുരം നൽകുന്നു.

തിരൂരങ്ങാടി : നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് മധുരം നൽകി ഹൈവേ പോലീസ്.  ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർ ഹെൽമെറ്റ് ധരിച്ചെത്തിയവർ, സീറ്റ് ബെൽറ്റ് തുടങ്ങി വാഹനങ്ങളിൽ നിയമം പാലിച്ച് എത്തുന്ന എല്ലാവർക്കും മധുരം നൽകുകയാണ് ഹൈവേ പോലീസ്.

കൂടാതെ ഏത് സമയത്തും സഹായത്തിന് വിളിക്കാൻ റോഡ് സുരക്ഷാ സന്ദേശവും ഫോൺ നമ്പറും അടങ്ങിയ കാർഡും നൽകി. ഹൈവേ എസ്.ഐ.കെ. സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എ. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സി. സജീവ്, ഹസീബ് എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, കോട്ടക്കൽ, ചെങ്കുവെട്ടി രണ്ടത്താണി, തേഞ്ഞിപ്പാലം തുടങ്ങി ദേശീയപാതയിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന ബോധവൽക്കരണമായി രംഗത്തിറങ്ങിയത്.

വേറിട്ട ബോധവൽക്കരണവുമായി നിരത്തിൽ കർമ്മസജ്ജരായ ഹൈവേ പോലീസിന് മികച്ച സ്വീകാര്യതയും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ യാത്രക്കാരും ഡ്രൈവർമാരും പോലീസിനും മധുരം നൽകി. നിയമം പാലിച്ച് വാഹനം ഓടിക്കുന്നവർ വീടുകളിൽ സുരക്ഷിതമായി തിരിച്ചെത്തണമെന്നള്ള വിശ്വാസം കൊണ്ടാണ് മധുരം നൽകിയതെന്ന് ഹൈവേ എസ്.ഐ. കെ. സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published.