പരപ്പനങ്ങാടിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി.


പരപ്പനങ്ങാടി : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.
സിനിമയുടെ അഭിരുചികളെയും മാറിവരുന്ന സങ്കൽപ്പങ്ങളെയും, ലോക സിനിമ സംസ്കാരത്തെയും പരപ്പനങ്ങാടിയിലെ പുതുതലമുറയ്ക്കും, പൊതുസമൂഹത്തിനും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചലച്ചിത്രോത്സവം പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ ഉദ്‌ഘാടനം നിർവഹിച്ചു.
കേരള ചലച്ചിത്ര അക്കാദമി റീജണൽ കോർഡിനേറ്റർനവീന വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായി. നിയാസ് പുളിക്കലക്കത്ത് മുഖ്യപ്രഭാഷണം നടത്തി. സനിൽ നടുവത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ ടി. കാർത്തികേയൻ, സി.എസ്.ഐ. കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയോട്ടിൽ, പി.ടി. എ പ്രസിഡന്റ് നൗഫൽ ഇല്ലിയൻ, കെ സുഭാഷ് അബേൽ, ബിന്ധ്യ മേരി ജോൺ എന്നിവർ സംസാരിച്ചു.
തുടർന്ന് ബി.ഇ.എം.സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച ഫിലിം എക്സിബിഷൻ നഗരസഭാ കൗൺസിലർ നവീന വിജയൻ ഉദ്ഘാടനം ചെയ്തു.
ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആയിരുന്നു എക്സിബിഷൻ. ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള സിനിമ പ്രദർശനങ്ങളും നടക്കും.