NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുന്നിൽ ചെന്നിരുന്നാൽ മതി, ഉടനടി രോഗനിർണയം, ഡോക്ടറെ കാണാതെ മരുന്നും; ഡിജിറ്റൽ ഹെൽത്ത് കിയോസ്ക് വരുന്നു

ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ടപ് തയ്യാറാവുന്നു. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും. കുറഞ്ഞ ചെലവില്‍ രോഗനിർണ്ണയം നടത്തുന്ന കിയോസ്‌ക് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഫേസ് ഒന്നില്‍ നവംബര്‍ 13ന് സ്ഥാപിക്കും.

 

ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ടപ് തയ്യാറാവുന്നു. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും. കുറഞ്ഞ ചെലവില്‍ രോഗനിർണ്ണയം നടത്തുന്ന കിയോസ്‌ക് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഫേസ് ഒന്നില്‍ നവംബര്‍ 13ന് സ്ഥാപിക്കും.

 

ടച്ച് സ്ക്രീനിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നല്കുന്ന വിവരങ്ങള്‍ കിയോസ്കിലെ സംവിധാനം നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യും. രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യം (ഇസിജി റീഡര്‍), ശരീരഭാരം എന്നിവ ഇതിലൂടെ അറിയാം. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിന്‍റെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് രോഗി വിവരങ്ങള്‍ നല്‍കേണ്ടത്. രോഗിയ്ക്ക് ഇരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

കേരളത്തിലെ ഇത്തരം ആദ്യ ഹെല്‍ത്ത് ടെക് ഉത്പന്നമായിരിക്കുമിതെന്ന് വെര്‍സിക്കിള്‍സ് സിഇഒ മനോജ് ദത്തന്‍ പറഞ്ഞു. ആശുപത്രികൾക്ക് പുറമെ ടെക്നോളജി പാര്‍ക്കുകളിലും ഓഫീസുകളിലും പ്രോഗ്നോസിസ് സ്ഥാപിക്കും. പ്രോഗ്നോസിസ് ഹെല്‍ത്ത് കിയോസ്ക് ആശുപത്രികളില്‍ ഏറെ ഉപയോഗപ്രദമാണ്. വിവരങ്ങള്‍ നല്‍കല്‍, വിവിധ മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്ക് പുറമെ ആരോഗ്യ ബോധവത്കരണത്തിനും ഇതുപയോഗിക്കാമെന്ന് മനോജ് ദത്തന്‍ ചൂണ്ടിക്കാട്ടി.

 

ആരോഗ്യ പരിപാലനത്തിലും വ്യക്തികള്‍ക്കുമിടയിലുള്ള വിടവ് നികത്തുകയാണ് ലക്ഷ്യമെന്ന് വെര്‍സിക്കിള്‍സ് സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍ പറഞ്ഞു. ഈ ഉപകരണത്തില്‍ ലഭിക്കുന്ന ഡാറ്റ, ക്ലൗഡ് അധിഷ്ഠിതമായ നിര്‍മ്മിത ബുദ്ധി എന്‍ജിനിലേക്കാണ് പോകുന്നത്. അതു വഴി കൃത്യസമയത്ത് വേണ്ട വൈദ്യസഹായം ലഭിക്കാന്‍ സാധിക്കുന്നു. ആധുനിക രോഗനിര്‍ണയം ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ സാങ്കേതിക വിദ്യയെ വിപ്ലവകരമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കിരണ്‍ കരുണാകരന്‍ പറഞ്ഞു.

 

വെര്‍സിക്കിള്‍സിന്‍റെ മറ്റൊരു ഉദ്യമമായ ‘വെന്‍ഡ് എന്‍ ഗോ’ എന്ന ഫുഡ് കിയോസ്ക് തിരുവനന്തപുരം ലുലു മാളിലും മുബൈയിലെ ആര്‍സിറ്റി മാളിലും സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *